Mala Aravindan
Singers
|
Year of First Song | 1985 |
Year of Last Song | 1985 |
Number of Songs | 1 |
Movies Sung in | 1 |
Favorite Musician | Shyam |
Favorite Lyricist | Chunakkara Ramankutty |
Popular Raga | |
Favorite Director Sung For | Sajan |
Number of Years in the Field | 1 |
ശുദ്ധമായ ഹാസ്യത്തിലൂടെ മലയാള സിനിമാശാഖയില്‍ നര്മ്മത്തിനു് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിച്ച നടനാണു് ശ്രീ മാള അരവിന്ദന്. എറണാകുളത്തു് വടവുകോട്ട് ശ്രീ അയ്യപ്പന്റെയും ശ്രീമതി പൊന്നമ്മയുടെയും മൂത്ത മകനായാണു് അരവിന്ദന് ജനിച്ചതു് . പിതാവ് പോലീസ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവു് സംഗീത അദ്ധ്യാപികയും. ചെറുപ്പത്തിലേ അച്ഛന് മരിച്ചു. അമ്മ ജോലിക്കായി മാളയില്‍ വന്നു താമസമാക്കിയതോടെയാണു് അരവിന്ദന് പിന്നീട് ‘മാള അരവിന്ദൻ’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതു്.
വളരെ ചെറുപ്പം മുതല്‍ തന്നെ അരവിന്ദന് തബല വായന അഭ്യസിച്ചു. കൊച്ചിന് മുഹമ്മദ് ആയിരുന്നു ഗുരു. നാടകങ്ങളുടെ അണിയറയില്‍ തബലിസ്റ്റായാണ് അരവിന്ദന് തന്റെ കലാജീവിതം തുടങ്ങിയതു്. കാട്ടൂര്‍ ബാലന്റെ ‘താളവട്ടം’ എന്ന നാടകത്തിലൂടെയാണു് അഭിനയജീവിതത്തിനു് തുടക്കം കുറിച്ചതു് . പിന്നീടു് കേരളത്തിലെ പ്രസിദ്ധ നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റഴ്സ്,പെരുമ്പാവൂർ നാടകശാല, സൂര്യസോമ എന്നിവരുടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. സൂര്യസോമയുടെ ‘നിധി’ എന്ന നാടകത്തിലെ അഭിനയത്തിനു് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ‘രസന’ എന്ന നാടകത്തില്‍ ‘ചെല്ലപ്പൻ’ എന്ന മന്ദബുദ്ധിയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു കണ്ടിട്ടു് സംവിധായകന് ശ്രീ പി ചന്ദ്രകുമാറാണു് മാള അരവിന്ദനെ സിനിമയിലേക്കു് ക്ഷണിക്കുന്നതു്. അങ്ങനെ ‘സിന്ദൂരം’, ‘തളിരുകൾ’ മുതലായ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അരവിന്ദൻ സിനിമയിലെത്തി. ഹാസ്യമേഖലയില് തന്റേതായ ഒരു ശൈലി രൂപപ്പെടുത്താന്‍ മാള അരവിന്ദനു കഴിഞ്ഞു. സംഭാഷണശൈലിക്കൊപ്പം മുഖത്തെ മാറ്റങ്ങളും ചില അധികസ്വരങ്ങളും, തന്റേതുമാത്രമായ ചില പ്രയോഗങ്ങള്‍ കൊണ്ടുവന്നും രംഗം കൊഴുപ്പിക്കാനുള്ള മാളയുടെ കഴിവു് അപാരമായിരുന്നു. ഹാസ്യകഥാപാത്രങ്ങള്ക്കപ്പുറം മികച്ച സ്വഭാവ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. സല്ലാപത്തിലെ കുഞ്ഞുകുട്ടന് ആശാരിയുടെ വേഷവും,താറാവിലെയും ഭൂതക്കണ്ണാടിയിലെയും വേഷങ്ങളും ഒക്കെ അതിനുദാഹരണമാണു്. മുന്നൂറില്‍പ്പരം സിനിമകളില്‍ മാള അരവിന്ദൻ അഭിനയച്ചിട്ടുണ്ടു്. ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരം ലഭിച്ചിട്ടുണ്ടു്.
ഭാര്യ : ഗീത മക്കള്‍ . കല, കിഷോർ (മുത്തു)
ശ്രീ മാള അരവിന്ദന് 2015 ജനുവരി 28 നു് അന്തരിച്ചു.
തയ്യാറാക്കിയതു് - ബാലമുരളി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
|
Lyricist | Songs |
Chunakkara Ramankutty | 1 |
|
|
|